തിരുവനന്തപുരത്ത് നാല് പേർ കൊല്ലപ്പെട്ട അപകടം : പ്രതിയ്ക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ ഡ്രൈവർ വിജയകുമാറിന് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. നാല് പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ൽ ബാലരാമപുരം പുവാർ റോഡിലാണ് വിജയകുമാർ മദ്യപിച്ച് ജീപ്പോടിച്ച് അപകടമുണ്ടാക്കിയത്. 2016 ജൂണ്‍ എട്ടിന് രാത്രിയിലാണ് ബാലരാമപുരം അവണാക്കുഴിയിൽ അപകടമുണ്ടാകുന്നത്. മദ്യലഹരിയിലായിരുന്ന വിജയകുമാർ തെറ്റായ ദിശയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് എതിരെ വന്ന ഓട്ടോയെയും ബൈക്കിനെയും കാൽനടക്കാരെനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. കാൽക്കാരനും ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നു മറ്റ് മൂന്നു പേർക്കെതിരെ പ്രേരണ കുറ്റം ചുമത്തിയെങ്കിലും കോടതി വെറുവിട്ടു. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ വിധി പ്രസ്താവിച്ചത്. 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. നെയ്യാറ്റിൻകര പോലിസാണ് കുറ്റപത്രം സമർപ്പിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ

0
അമേരിക്ക : ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ലക്ഷ്യമിടുന്ന അമേരിക്കയുടെ മഹത്തായ...

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ...

0
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ...

ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

0
ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

0
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ...