പത്തനംതിട്ടയിൽ മദ്യലഹരിയിൽ അച്ഛന് മകന്റെ ക്രൂര മര്‍ദ്ദനം ; പോലീസ് കേസെടുത്തില്ലെന്ന് ആരോപണം, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലില്‍ അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പോലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. പരിക്കേറ്റ 76 കാരന്‍ പാപ്പച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പോലീസ് കേസെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. മകന്‍ ജോണ്‍സന്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിക്രൂരമായ മര്‍ദ്ദനമാണ് 76 കാരന്‍ സാമുവല്‍ എന്ന പാപ്പച്ചന് ഏറ്റുവാങ്ങേണ്ടിവന്നത്.

മകന്‍ ജോണ്‍സന്റെ വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചന്‍ താമസിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകന്‍ കമ്പ് കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പോലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചു. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പോലീസിന്റെ വിശദീകരണം. ദ്യശ്യ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....