മദ്യപിച്ച് സ്‌കൂളിലെത്തി ; മധ്യപ്രദേശില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

മൈഹര്‍ : മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍. മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെത്തിയ ഇയാള്‍ സ്‌കൂളില്‍ മലമൂത്രവിസര്‍ജനം നടത്തുകയും വിദ്യാര്‍ഥികളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ സ്‌കൂള്‍ പരിസരത്തും ക്ലാസിലുമാകെ മുറുക്കിത്തുപ്പിയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ മൈഹര്‍ ജില്ലയിലെ അമൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. കൊല്‍ എന്ന അധ്യാപകനെതിരെയാണ് പരാതി. സംഭവം വിവാദമായതോടെ അധികൃതര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഇയാളെ സ്‌കൂളില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം. അധ്യാപകന്‍ ക്ലാസിലെത്തിയത് മദ്യപിച്ച് വല്ലാതെ ലക്കുകെട്ട നിലയിലായിരുന്നുവെന്നും ഗുണനപ്പട്ടിക പഠിപ്പിക്കാന്‍ തുടങ്ങിയ ഇയാള്‍ക്ക് നേരെ സംസാരിക്കാനോ പഠിപ്പിക്കാനോ പോലും കഴിഞ്ഞില്ലെന്നാണ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്‌കൂള്‍ പരിസരിച്ച് മലമൂത്രവിസര്‍ജനം നടത്തിയ ഇയാള്‍ കുട്ടികളോട് മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ക്ഷുഭിതനാകുകയും ചെയ്തു. ഇയാള്‍ കൃത്യസമയത്ത് സ്‌കൂളില്‍ എത്താറില്ലെന്നും പഠിപ്പിക്കാറില്ലെന്നുമാണ് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...