ചിറ്റാര്‍ : ചിറ്റാര്‍ ഈട്ടിച്ചുവടില്‍ ഹോളിഫാമിലി സ്കൂളിന് സമീപം ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. സ്കൂളിന് സമീപമുള്ള ഭൂമിയിലെ ഉണങ്ങിയ പുല്ലുകള്‍ക്കാണ് തീ പിടിച്ചത്. ആളിപടര്‍ന്ന തീ നിമിഷങ്ങള്‍ക്കകം പറമ്പില്‍ വ്യാപിക്കുകയായിരുന്നു. സീതത്തോട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീ ദ്രുതഗതിയില്‍ നിയന്ത്രവിധേയമാക്കിയാതിനാല്‍ നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സീതത്തോട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































