ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് കേരളം ആദ്ധ്യാത്മകേരളമായി മാറിക്കൊണ്ടിരിക്കുന്നു, നവോത്ഥാനത്തിലേക്ക് നടക്കുകയാണ്, അതിന് എല്ലാം കാരണം ബാലഗോകുലം ആണ്. ഒരുകാലത്ത് ബാലഗോകുലം നടത്തിയിരുന്ന മഹാശോഭയാത്രയെ അടിച്ചോടിച്ചവർ, ഇപ്പോൾ ആശംസകൾ കൈമാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ കേരളത്തെ സൃഷ്ടിച്ചത് ബാലഗോകുലം. പിന്നീട് ഉണ്ടായ വിനാശകരമായ കാര്യങ്ങൾക്ക് പിന്നിൽ നാസ്‌തികർ. കേരളം ഇപ്പോൾ ആദ്ധ്യാത്മിക കേരളമായി മാറി. നാസ്‌തികവാദ ഭൗതികവാദ കാലത്തിൽ നിന്ന് ആദ്ധ്യാത്മിക കേരളത്തിലേക്ക് മാറ്റിയത് ബാലഗോകുലം. ഒരു കാലത്ത് ബാലഗോകുലത്തിൻ്റെ ശോഭായാത്രയെ അടിച്ചോടിച്ചവർ ഇന്ന് ആശംസയിടുന്ന അവസ്ഥയിലേക്ക് മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ തെരുവുകളിൽ നേരത്തെ പ്രധാനമായും ചതയദിന ഘോഷയാത്രകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയുടെ പേരിൽ നടക്കുന്ന ഘോഷയാത്രകൾക്ക് പിന്നിൽ ആർഎസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പി. ജയരാജന്റെ ആരോപണം. ആഘോഷങ്ങളെ ഉപയോഗപ്പെടുത്തി കേരളത്തിലെ കുടുംബങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...

ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരനും തമ്മിൽ ഏറ്റുമുട്ടൽ

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന...

റാണി ലഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശ :...

0
കോന്നി : തണ്ണിത്തോട്ടിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ റാണി ലഷ്മി നടത്തിയ ലൈഫ്...

ചിറ്റാര്‍ ഈട്ടിച്ചുവടില്‍ ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിച്ചു

0
ചിറ്റാര്‍ : ചിറ്റാര്‍ ഈട്ടിച്ചുവടില്‍ ഹോളിഫാമിലി സ്കൂളിന് സമീപം ഉണങ്ങിയ പുല്ലുകള്‍ക്ക് തീ...