ദുബായ്: യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ഈ വര്‍ഷം പകുതിയോട 44.9 ദശലക്ഷം പേര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം കൂടുതല്‍ യാത്രക്കാര്‍ എത്തിയതോടെ ദുബായ് വിമാനത്താവളം സ്വന്തം റെക്കോര്‍ഡ് മറികടന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടവും ടൂറിസം മേഖലയിലെ വളര്‍ച്ചയും യുഎഇയിലേ കൂടുതല്‍ സഞ്ചാരികളെ എത്തിച്ചു. 2018ല്‍ വിമാനത്താവളം വഴി 89.1 ദശലക്ഷം പേര്‍ യാത്ര ചെയ്തതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്നേ. 2022ല്‍ 66 ദശലക്ഷം യാത്രക്കാരും 2023ല്‍ 86.9 ദശലക്ഷം യാത്രക്കാരും യാത്ര ചെയ്തു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ റെക്കോര്‍ഡ് നേട്ടം ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ ഞങ്ങളുടെ തന്ത്രപരമായ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നതായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതില്‍ ദുബായ് ആഗോള നഗരങ്ങളില്‍ മുന്‍പന്തിയിലാണ് നഗരത്തിലേക്കുള്ള കവാടമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1