പരാതിയുണ്ടെങ്കില്‍ പെടോള്‍ പമ്പില്‍ പോയി പറയാം ; ദുബായ് പോലീസ് കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

ദുബായ് : പോലീസ് സഹായം വേണമെങ്കില്‍ ഇനി ദുബായില്‍ പെടോള്‍ പമ്പില്‍ പോയി പറഞ്ഞാല്‍ മതി. ക്രിമിനല്‍ കുറ്റം റിപ്പോര്‍ട്ട് ചെയ്യാനും സേവനങ്ങള്‍ തേടാനും ദുബായിലെ പുതിയ പരിഷ്‌കാരമാണിത്. ലോകത്ത് ആദ്യമായാണ് പെട്രോള്‍ പമ്പില്‍ പോലീസ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സേവനങ്ങള്‍ ലഭ്യമാവും. പെട്രോള്‍ ബങ്കുകളില്‍ പോലീസ് സ്റ്റേഷനിലേക്കുള്ള പരാതികളും സ്വീകരിക്കുന്ന സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഉടനടി പരിഹാരം ലഭിക്കാന്‍ ഇനി മുതല്‍ തൊട്ടടുത്ത ഇന്ധന പമ്പുകളിലെത്താം. കുറ്റകൃത്യത്തിന് ഇരയാവുകയോ റോഡപകടങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും സാക്ഷിയാവുകയോ സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാണുകയോ ചെയ്താല്‍ അത് അടുത്തുള്ള പെട്രോള്‍ സ്റ്റേഷനില്‍ അറിയിക്കാം. പരാതിക്കാരന് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തുന്ന സമയം ലാഭിക്കാനും തന്നെ ഉടന്‍ പരിഹാരം ലഭിക്കാനും ഇത് ഉപകരിക്കും. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശന വിസയിലുള്ളവര്‍ക്കുമെല്ലാം സേവനം ഉപയോഗപ്പെടുത്താം.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്), എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി (ഇനോക്), എമറാത്ത് എന്നീ പെട്രോള്‍ കമ്പനികളുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചത്. ഓണ്‍ദിഗോ എന്നാണ് പുതിയ സേവനത്തിന്റെ നാമകരണം. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇത് ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നും സംരംഭത്തിന്റെ തലവനായ ഫസ്റ്റ് ലെഫ്റ്റനന്റ് മാജിദ് ബിന്‍ സഈദ് അല്‍ കാബി അഭിപ്രായപ്പെട്ടു. ഇന്ധന സ്റ്റേഷനുകളില്‍ പോലീസ് സേവനങ്ങള്‍ നല്‍കുന്ന ലോകത്തിലെ ആദ്യ സംരംഭമാണ് ‘ഓണ്‍ദിഗോ’ എന്നും അദ്ദേഹം പറഞ്ഞു. ദുബായ് എമിറേറ്റിലെ 138 പെട്രോള്‍ സ്റ്റേഷനുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ സഹായിക്കാന്‍ പരിശീലനം ലഭിച്ച 11 സ്ഥാപനങ്ങളില്‍ നിന്നുള്ള 4,867 ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഇനോക്, അഡ്‌നോക്, എമറാത്ത്, ദുബൈ ടാക്‌സി കോര്‍പറേഷന്‍, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ്, വാര്‍ഡ് സെക്യൂരിറ്റി, അമന്‍ സെക്യൂരിറ്റി ട്രെയിനിങ്, ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ്, എമിറേറ്റ്‌സ് ലേലം എന്നിവയില്‍ നിന്നുള്ളവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...