ലക്ഷ്മി പ്രിയയെ പരിഹസിച്ച് ഭാ​ഗ്യലക്ഷ്മി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ലക്ഷ്മി പ്രിയയെ പരിഹസിച്ച് വീണ്ടും ഭാ​ഗ്യലക്ഷ്മി. ‘ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എൻറെ സനാതന ചൈതന്യ കളയാൻ ഞാൻ ഒരുക്കമല്ല’, എന്ന് ലക്ഷ്മി പ്രിയ പറഞ്ഞെന്ന സോഷ്യൽ മീഡിയ കാർഡ് പങ്കിട്ടായിരുന്നു അവരുടെ പ്രതികരണം. നാനാ ഭാഗത്ത്‌ നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ടെന്നും ഇനി താൻ കൂടി വേണോ എന്ന് ചോദിച്ച ഭാ​ഗ്യലക്ഷ്മി, തനിക്കൊരു നിലവാരമുണ്ടെന്നും പറയുന്നു. ‘സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നേരെ നാനാ ഭാഗത്ത്‌ നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ട് ലക്ഷ്മി പ്രിയ. ഇനി ഞാനും കൂടെ വേണോ? വേണ്ട. എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല..

പക്ഷെ എന്താണ് ഈ സനാതന ചൈതന്യം? മനസിലായില്ല. അത് മുഖത്ത് മാത്രം ഉണ്ടായിട്ട് കാര്യമില്ല.. മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം..’, എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് ലക്ഷ്മി പ്രിയയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മി പ്രിയയ്ക്ക് എതിരെ ഭാ​ഗ്യലക്ഷ്മി ഒരു വീഡിയോ ചെയ്തിരുന്നു. സോഷ്യൽ മീഡിയ കടന്നാക്രമിക്കുന്നതിന് കാരണക്കാരി ലക്ഷ്മി പ്രിയ തന്നെയാണെന്നും എന്തിനാണ് ഒരു പെണ്ണിനെ കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങൾ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നതെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചിരുന്നു.

ഒരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ 2026ൽ ആ പെൺകുട്ടിയെ ആരും തെറ്റിദ്ധരിക്കില്ലെന്നും ആ കാലവും അത്തരം കുലസ്ത്രീ പരിവേഷമൊക്കെ കടന്ന് സ്ത്രീകൾ ഒരുപാട് മുന്നോട്ട് പോയെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്തുണച്ച് നിരവധി പേരും രംഗത്ത് എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...