ഡ്യൂഡില്‍ പാട്ടുകള്‍ ഉപയോഗിക്കാം ; ഇളയരാജയ്ക്ക് 50 ലക്ഷം നല്‍കി നിര്‍മാതാക്കള്‍ ; കേസ് ഒത്തുതീര്‍പ്പായി

For full experience, Download our mobile application:
Get it on Google Play

ചെന്നെ: ഡ്യൂഡ് സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെയാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നത്. നിര്‍മാതാക്കള്‍ പണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ചിത്രത്തില്‍ തന്റെ കറുത്ത മച്ചാന്‍, നൂറ് വര്‍ഷം എന്നീ പാട്ടുകള്‍ വികലമാക്കിയും, അനുമതിയില്ലാതെയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. നേരത്തെ അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ ഒത്ത റൂപായും തരേന്‍, ഇളമൈ ഇതോ ഇതോ എന്ന പാട്ടുകളും ഉപയോഗിച്ചതായി മൈത്രി മൂവി മേക്കേഴ്‌സിനെതിരെ ഇളയരാജ പരാതി നല്‍കിയിരുന്നു.

അനുമതിയില്ലാതെ പാട്ടുകള്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കോടതി ഡ്യൂഡില്‍ ഈ പാട്ടുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു, പണം നല്‍കിയതോടെ ഡ്യൂഡിലെ പാട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ധാരണയായി. അതേസമയം ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്ന പാട്ടുകള്‍ ഗാനങ്ങള്‍ ഒഴിവാക്കാനും നിര്‍മാതാക്കള്‍ സമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...