സത്യന്റെ സത്യസന്ധതയിൽ റോഡിൽ നഷ്ടപ്പെട്ട ഒന്നര പവനുള്ള താലിമാല ഉടമയ്ക്ക് തിരികെ ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : സത്യന്റെ സത്യസന്ധതയിൽ റോഡിൽ നഷ്ടപ്പെട്ട ഒന്നര പവനുള്ള താലിമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. പച്ച ജംഗ്ഷനിലെ ബാർബർ ഷോപ്പ് ഉടമ ചെക്കിടിക്കാട് മാലിച്ചിറ സത്യനാണ് ഒന്നര പവൻ തൂക്കം വരുന്ന താലിമാല പച്ച ജംഗ്ഷനിൽ വെച്ച് കളഞ്ഞു കിട്ടിയത്. വെള്ളിയാഴ്ച രാത്രി കട അടച്ച ശേഷം ജംഗ്ഷനിലെ കുരിശ്ശടിയിൽ നേർച്ച ഇടാൻ എത്തിയപ്പോഴാണ് മാല കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല ജംഗ്ഷനിൽ തുണിക്കട നടത്തുന്ന കുഞ്ഞുമോൻ കണ്ടത്തിപ്പറമ്പിൽ, ഇലക്ട്രിക് കടയുടമ ജോയപ്പൻ അരിപ്പുറം എന്നിവരെ ഏൽപ്പിച്ചു. ഇന്നലെ രാവിലെ പച്ച ജംഗ്ഷനിൽ എത്തിയ യുവാവ് പരിസര പ്രദേശങ്ങളിൽ തിരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മാല ലഭിച്ച വിവരം അറിയിച്ചത്. മാല നഷ്ടപ്പെട്ട വിവരം അമ്പലപ്പുഴ, എടത്വ പോലീസിൽ ഉടമകൾ അറിയിച്ചിരുന്നു. ചക്കുളത്തുകാവ് സ്വദേശികളായ കുടുംബം അമ്പലപ്പുഴയിൽ നിന്ന് മടങ്ങും വഴി പച്ച എടിഎമ്മിൽ കയറിയിരുന്നു. ഇവിടെ വെച്ചാണ് മാല നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല സത്യനും സുഹൃത്തുക്കളും എടത്വ പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...