ഭാര്യയുടെ പ്രസവച്ചെലവിന്റെ ബില്ലടക്കാൻ പണമില്ല ; മൂന്നുവയസുകാരനെ വില്പന നടത്തി പിതാവ്

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: യുപിയിലെ കുശിനഗറിൽ ഭാര്യയുടെ പ്രസവ ചെലവിന് പണം കണ്ടെത്താൻ കഴിയാതെ മൂന്നുവയസുള്ള മകനെ വിൽക്കാൻ തയാറായി പിതാവ്. കുശിനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളുടെ ഭാര്യ പ്രസവിച്ചത്. ബില്ലടക്കാത്തതിനെ തുടർന്ന് ഭാര്യയെയും നവജാത ശിശുവിനെയും വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ വേണ്ടിയാണു പിതാവ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. ബർവ പാട്ടി സ്വദേശിയായ ഹരീഷ് പട്ടേൽ ആണ് ഭാര്യയുടെ പ്രസവചെലവുകൾക്കായി സ്വന്തം കുഞ്ഞിനെ വിൽപന നടത്തിയത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടുകിട്ടാൻ മൂന്നുവയസുകാരനെ മറ്റൊരു ദമ്പതികൾക്ക് ​കൈമാറാനാണ് ഇയാൾ തീരുമാനിച്ചത്.

ദിവസക്കൂലിക്കാരനായ പട്ടേലിന് സ്വകാര്യ ആശുപത്രിയിലെ ചെലവുകൾ താങ്ങാൻ കഴിഞ്ഞില്ല. പട്ടേലിന്റെ ആറാമത്തെ കുഞ്ഞാണിത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഇടനിലക്കാരൻ അമ്രേഷ് യാദവ്, ദത്തെടുത്ത മാതാപിതാക്കളായ ഭോല യാദവ്, ഭാര്യ കലാവതി, വ്യാജ ഡോക്ടർ, താര കുശ്വാഹ, ഒരു സഹായി എന്നിവരും ഉൾപ്പെടുന്നു. കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ അലിഗഢിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പിതാവ് 56,000 രൂപക്ക് വിൽപന നടത്തിയിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ കണ്ടെത്തി അമ്മയെ തിരികെ ഏൽപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...