നിരണം മാര്‍ തോമശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാൾ ; 19-ാമത് തീര്‍ഥാടനം ജൂലൈ 6ന്

For full experience, Download our mobile application:
Get it on Google Play

നിരണം: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം മാര്‍ തോമാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടക്കും. രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന- പ്രോട്ടോ സിഞ്ചള്ളൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട്. മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. 12.45നു എടത്വാ ഫൊറോനയില്‍ നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. ഒന്നിനു എന്താന ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി ജനറാള്‍ റവ.ഡോ. മാത്യു ചങ്ങങ്കരി.

അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജെയിംസ് മാളിയേക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ. ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഉച്ചകഴിഞ്ഞു ഒന്നിനു ചങ്ങനാശേരി അതിരൂപത യുവദീപ്തി- എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള തീര്‍ഥാടനം എത്തിച്ചേരും. എന്താന, സന്ദേശം ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട്, തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. വൈകുന്നേരം മൂന്നിന് കൊടിയിറക്ക്.റെക്ടര്‍ ഫാ. ജോര്‍ജ് മൂലംകുന്നം, ഫാ. ജോര്‍ജ് വല്ലയില്‍, ജനറല്‍ കണ്‍വീനര്‍ കെ പി ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജോ ജോസ് പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...