മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം : മാത്യു ടി തോമസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമായതിനാല്‍ പോലിസും പൊതുമരാമത്ത് വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. റോഡിന് വീതി കൂട്ടാന്‍ വസ്തു നല്‍കുന്നവര്‍ക്ക് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാവ് പ്രദേശം ഉള്‍പ്പെടെ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

പള്ളിക്കല്‍ പ്രദേശത്തെ പൊതുഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്‍ണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ സൂചിപ്പിച്ചു. കോഴഞ്ചേരി പാലം, ജില്ലാ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണപുരോഗതി വിലയിരുത്തി. കോഴഞ്ചേരി പാലത്തിന്റെ ഏഴു സ്പാനുകള്‍ പൂര്‍ത്തിയായി. അവസാന സ്പാനിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സംരക്ഷണ ഭിത്തിയുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം നടക്കുന്നു. ജില്ലാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിന്റെ ഡ്രൈന്‍ നിര്‍മാണം 80 ശതമാനമായി. സ്വിമ്മിംഗ് പൂള്‍, ഗാലറി ബില്‍ഡിങ്, ബാലന്‍സിംഗ് ടാങ്ക്, ചേഞ്ച് റൂം, റിസപ്ഷന്‍ എന്നിവയുടെ പൈലിങ് പൂര്‍ത്തിയായി. മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പൈലിങ്, തോട് നവീകരണ പ്രവര്‍ത്തിയും പുരോഗമിക്കുന്നു. എഡിഎം ബി ജ്യോതി അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...