മനോഹരമായ പത്തനംതിട്ട ടൗൺ സ്ക്വയര്‍ പൊടിയില്‍ മൂടി നശിക്കുന്നു : തിരിഞ്ഞുനോക്കാതെ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മനോഹരമായ പത്തനംതിട്ട ടൗൺ സ്ക്വയര്‍ പൊടിയില്‍ മൂടി നശിക്കുന്നു. ഒഴിവ് സമയങ്ങള്‍ ചിലവിടാന്‍ പത്തനംതിട്ട ടൗൺ സ്ക്വയറില്‍ എത്തുന്നവര്‍ക്ക് ഇവിടെ
ഇരിക്കുവാന്‍പോലും കഴിയുന്നില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച ടൗൺ സ്ക്വയറിലെ ഇരിപ്പിടങ്ങളും ചെടികളും എല്ലാം ഇപ്പോള്‍ പൊടിമൂടിയ അവസ്ഥയിലാണ്. അബാന്‍ മേല്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം പൊടിപടലങ്ങള്‍ ഈ പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട നഗരത്തിന്റെ മുഖമുദ്രയായി അബാന്‍ ജംഗ്ഷനില്‍ നിര്‍മ്മിച്ച ടൗൺ സ്ക്വയറില്‍ വൈകുന്നേരം ചിലവിടാന്‍ പ്രായമായ നിരവധിയാളുകള്‍ എത്തുന്നുണ്ട്. വിവിധ രോഗങ്ങള്‍ അലട്ടുന്ന ഇവര്‍ക്ക് പൊടിശല്യം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ.നായരുടെ പൂര്‍ണ്ണകായ പ്രതിമയും പൊടിമൂടി കിടക്കുകയാണ്. അഡ്വ.സക്കീര്‍ ഹുസൈന്‍ നഗരസഭാ ചെയര്‍മാന്‍ ആയിരിക്കെയാണ് മനോഹരമായ ടൗൺ സ്ക്വയര്‍ നിര്‍മ്മിച്ചത്. ചെറിയ പൊതുപരിപാടികളൊക്കെ ഇപ്പോള്‍ ഇവിടെയാണ്‌ നടക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ടൗൺ സ്ക്വയര്‍ വളരെ വൃത്തിയോടും വെടിപ്പോടെയും സൂക്ഷിച്ചിരുന്നു. എന്നാല്‍ നഗരസഭയ്ക്ക് പുതിയ ഭരണസമിതി വന്നതോടെ പലതും കീഴ്മേല്‍ മറിഞ്ഞു. ഇതൊന്നും നോക്കുവാനും സംരക്ഷിക്കുവാനും ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന് താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെ ടൗൺ സ്ക്വയറിന്റെ പ്രൌഡി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഏറെ താമസിക്കാതെ പോസ്റ്ററുകളും ഫ്ലെക്സ്‌ ബോര്‍ഡുകളുംകൊണ്ട് ഇവിടം നിറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...