പിണറായി സർക്കാരിന്റെ നിലപാടിൽ ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമീപനത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ വീഴ്ച സംഭവിച്ചെന്നാണ് സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായി വിമർശനം ഉന്നയിച്ചത്. ജില്ലാ സമ്മേളനത്തിലെ ചർച്ചകൾക്കിടെയാണ് പ്രതിനിധികൾ വിഷയം വിശദമായി അവതരിപ്പിച്ചത്. വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങളിലും വിവാദങ്ങളിലും സർക്കാർ ആവശ്യമായ കർക്കശ നിലപാട് സ്വീകരിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തവും ശക്തവുമായ സമീപനം സ്വീകരിക്കേണ്ടതായിരുന്നുവെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഡിവൈഎഫ്ഐ പ്രതിനിധികളുടെ വിമർശനം. ജി സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ദേശീയതലത്തിൽ സിജെപിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐക്ക് സാധിക്കുന്നില്ലെന്നും പ്രതിനിധികളുടെ ചോദ്യം. പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്ത് ചെയ്തു എന്നും ചോദ്യം ഉയര്‍ന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചുമതലയും വഹിച്ചു. രണ്ട് പദവികൾ ഒരു സഖാവിന് എങ്ങനെ വഹിക്കാൻ സാധിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാണോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഉയർന്ന ഈ വിമർശനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സമ്മേളനത്തിലെ ചർച്ചകളുടെ ഭാഗമായി സംഘടനയുടെ നിലപാടുകളും സർക്കാർ-സംഘടന ബന്ധവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും വിശദമായി അവതരിപ്പിച്ചതായാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂർ-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു ; ആലപ്പുഴയ്ക്ക് പ്രതീക്ഷയും ആശങ്കയും

0
ആലപ്പുഴ : തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ...

പശ്ചിമബംഗാളിൽ ഒളിവില്‍ കഴിഞ്ഞ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി പിടിയിൽ

0
ആലുവ: ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഒടുവിൽ പോലീസിന്റെ വലയിൽ. 51...

ടിജി മോഹൻദാസിൻ്റെ വിദ്വേഷ പ്രസംഗം ; വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പോലീസ്...

0
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി...

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...