ആലുവ: ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഒടുവിൽ പോലീസിന്റെ വലയിൽ. 51 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പശ്ചിമബംഗാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റൂറൽ പോലീസിന്റെ പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തി സാഹസികമായി പിടികൂടി. പശ്ചിമബംഗാൾ ജലങ്ങി സ്വദേശി അസ്ലം ഷൈഖ് ആണ് തടിയിട്ടപറമ്പ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെക്കേ വാഴക്കുളത്ത് പ്രതികൾ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതിൽ സൂക്ഷിച്ചിരുന്ന 51 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നിയമനടപടികൾ ഉണ്ടായതോടെ പ്രതി സംസ്ഥാനം വിട്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശക്തമായ സൈബർ-അന്വേഷണത്തിലൂടെയും രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയുടെ ഒളിത്താവളം പശ്ചിമബംഗാളിലാണെന്ന് കണ്ടെത്തുകയും കേരളത്തിൽ നിന്ന് അവിടെയെത്തി പ്രതിയെ പിടികൂടുകയും ചെയ്തത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























