വയനാട് പുനരധിവാസ വിഷയത്തിൽ യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസ് നേതാവും ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ അബിൻ വർക്കിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ചൂരൽമല ദുരന്തത്തിൽ ഡി വൈ എഫ് ഐ ഇടപെട്ടതിനെ വില കുറച്ചു കാണുന്നത് തീർത്തും അൽപ്പത്തരമാണെന്ന് വസീഫ് ചൂണ്ടിക്കാട്ടി. 25 വീട് സർക്കാരുമായി സഹകരിച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ ആദ്യം പറഞ്ഞു. എന്നാൽ അന്ന് യൂത്ത് കോൺഗ്രസ് 30 വീട് പ്രഖ്യാപിച്ചു. ഈ നിമിഷം വരെ ആ വീടിനെ പറ്റി യൂത്ത് കോൺഗ്രസ് മിണ്ടുന്നില്ലെന്നും ഡി വൈ എഫ് ഐ അധ്യക്ഷൻ വിമർശിച്ചു.

യൂത്ത് കോൺഗ്രസിന്‍റെ വാക്ക് കേട്ട് വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷയോട് കാത്തിരിക്കുകയാണ്. അവരോട് യൂത്ത് കോൺഗ്രസ് മാപ്പ് പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു. 30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു. അതിന് കണക്ക് ഇല്ലെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. ഡി വൈ എഫ് ഐ അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് 20 കോടി. അതാണ് സർക്കാരിന് കൈമാറിയത്. പ്രതീത്മാകമായി ഡി വൈ എഫ് ഐ ചെക്ക് കൈമാറി അതിൽ സി എം ഡി ആർ എഫ് (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) എന്ന് എഴുതി. അതാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ആക്ഷേപമായി ഉയർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...