എംഎൽഎയെ കാണാനില്ല, കണ്ടുപിടിച്ചു തരണം : പെരുമ്പാവൂര്‍ പോലീസിൽ പരാതിയുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി. എംഎൽഎയെ കഴിഞ്ഞ നാല് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ചാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. എംഎൽഎയെ പോലീസ് അന്വേഷിച്ച് കണ്ടെത്തി തരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.

പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി ഇന്ന് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിക്കും. എന്നാൽ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ഉന്നയിക്കുക. തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പോലീസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് ഈ മൊഴി മാറ്റിയതെന്നും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.

ബലാൽസംഗം കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ കേസിലെ സാക്ഷിയ്ക്ക് ഇന്നലെ പുലര്‍ച്ചെ സന്ദേശമയച്ചിരുന്നു. പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ എംഎൽഎ സന്ദേശങ്ങള്‍ അയച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചെന്നും അതിന് ദൈവം നിനക്കും കുടുംബത്തിനും തക്കതായ മറുപടി നൽകുമെന്നാണ് സന്ദേശം. പണത്തിന് വേണ്ടിയുള്ള കൊതി തീ‍ർക്കുമ്പോൾ സ്വന്തം ചിന്തിക്കുക, താൻ അതിജീവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്നലെ പുലർച്ചെ 2.30ക്കാണ് സന്ദേശമെത്തിയത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സാക്ഷിയ്ക്ക് എംഎൽഎ സന്ദേശമയച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0
പന്തളം : പന്തളം നഗരസഭ ഓഫീസിന് മുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്...

റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

0
റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ്...