പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്‌.ഐ നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുമളി : പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്‌.ഐ നേതാവ് അറസ്റ്റില്‍. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മനു മനോജ് (31) ആണ് അറസ്റ്റിലായത്. മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ആ പെണ്‍കുട്ടിയെ തന്നെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഇയാള്‍ രാത്രിയില്‍ മദ്യപിച്ചെത്തി 13 – കാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച്‌ അകത്ത് കയറി.

തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മനുവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയതായി കുമളി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....