ബക്രീദിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഐ.എം.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബക്രീദിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുള്ളതാണെന്ന് ഐ.എം.എ വ്യക്തമാക്കി. കോവിഡ് കേസുകളില്‍ കുറവില്ലാത്ത ഈ സാഹചര്യത്തിലും ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകള്‍ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഐ.എം.എ വിമര്‍ശിച്ചു.

കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തന്ണമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കിയിരുന്നു. വളരെ ഗുരുതരമായ രീതിയില്ലാണ് സംസ്ഥാനത്തെ അവസ്ഥ എന്നിരിക്കെ അതിന്റെ ഗൗരവം മനസിലാക്കാതെ ആഘോഷങ്ങള്‍ക്കായി ഇളവുകള്‍ നല്‍കിയെന്നാണ് ഉയരുന്ന ആക്ഷേപം.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ഐ.എം.എ പറയുന്നു. ആഘോഷങ്ങളും മറ്റും മാറ്റിവെയ്ക്കാന്‍ ഐ.എം.എ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ ബക്രീദിനായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവുകള്‍ പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...