വീട്ടമ്മയുടെ കട ജിസിഡിഎ അടപ്പിച്ചു, സാധനങ്ങള്‍ വാരി പുറത്തിട്ടു : പ്രസന്നയ്ക്ക് കൈത്താങ്ങുമായി എം.എ യൂസഫലി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന മകളുടെ ചികിത്സയ്ക്ക് അമ്മ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; സഹായവുമായി എം.എ യൂസഫലി. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട പ്രസന്ന കടയ്ക്കു മുന്നില്‍ സമരവും തുടങ്ങി. സംഭവം ചര്‍ച്ചയായതോടെ എറണാകുളം എം.എല്‍.എ ടി.ജെ വിനോദ് ഇടപെട്ടു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് ലുലു ഗ്രൂപ്പിന്‍റെ സഹായ വാഗ്ദാനവും എത്തിയത്. പ്രസന്ന അടയ്ക്കാനുള്ള മുഴുവന്‍ തുകയും ലുലു ഗ്രൂപ്പ് അടയ്ക്കുമെന്ന് യൂസഫലി പറഞ്ഞു.

കോടതി ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം 13,800 രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്.

എന്നാല്‍ തുടര്‍ച്ചയായി വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് കട ഒഴിപ്പിക്കേണ്ടിവന്നതെന്ന് ജിസിഡിഎ പറഞ്ഞു. 2015 മുതല്‍ വാടക അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പലതവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്തായാലും നാളെ മുതല്‍ തന്നെ പ്രസന്നയ്ക്ക് കട തുറക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...