താടിയും മുടിയും വളര്‍ത്തിയതിന് എസ്‌ഐയുടെ അടിയേറ്റ ഡിവൈഎഫ്‌ഐ നേതാവിന്റെ കര്‍ണപുടം പൊട്ടി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : എസ്‌.ഐയുടെ അടിയേറ്റ് ഡിവൈഎഫ്‌ഐ നേതാവിന്റെ കര്‍ണപുടം പൊട്ടി ആശുപത്രിയില്‍. ഡിവൈഎഫ്‌ഐ മെഴുവേലി മേഖലാ പ്രസിഡന്റ് സതീഷ് ഭവനില്‍ എസ്.മനു സതീഷ് (38)നാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഇദ്ദേഹമിപ്പോള്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പമെത്തിയ മനു, വീടിന് മുന്നില്‍നിന്ന സഹോദരനോട് സംസാരിക്കുന്നതിനിടെയാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐ മാനുവേല്‍ അതുവഴി വന്നത്.

മനുവിനെ ജീപ്പിനടുത്തേക്ക് വിളിപ്പിച്ച എസ്‌ഐ, ‘താടിയും മുടിയുമൊക്കെ വളര്‍ത്തിയ നീ കഞ്ചാവാണോ’ എന്ന് ചോദിച്ചു കൊണ്ട്, കഞ്ചാവ് പൊതി ഇടുപ്പില്‍ ഉണ്ടോ എന്ന് ഉടുപ്പൂരി തിരയാന്‍ ശ്രമിച്ചു. വസ്ത്രമൂരി റോഡില്‍ നിര്‍ത്തിയതിനെ മനു ചോദ്യം ചെയ്തതോടെ എസ്ഐ പ്രകോപിതനാകുകയും രണ്ട് ചെവികളും ചേര്‍ത്ത് അടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ജീപ്പില്‍ നിന്നിറങ്ങി വന്ന പോലീസുകാരും മര്‍ദ്ദിച്ചതായി മനു പറഞ്ഞു. തുടര്‍ന്ന്, ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയതോടെ മനുവിനെ എസ്ഐ വിട്ടയയ്ക്കുകയായിരുന്നു. ചെവിക്കും കഴുത്തിനും വേദനകൂടിയ മനുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ്‌ കര്‍ണപുടത്തിനു പൊട്ടല്‍ ഉണ്ടെന്ന് മനസിലായത്. എന്നാല്‍, മനുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് ഇലവുംതിട്ട പോലീസിന്റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...