ലഹരിക്കടിമയായി വഴിതെറ്റിയെന്നു കാണുമ്പോള്‍ തിരുത്തും ; ഡിവൈഎഫ്‌ഐ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്നും സനോജ് ചൂണ്ടിക്കാട്ടി. ‘വീട്ടില്‍ ചെന്ന് രണ്ടു രൂപ വാങ്ങി അംഗത്വം കൊടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. അംഗമായി കഴിഞ്ഞാല്‍ സംഘടനാ തത്വം പഠിപ്പിച്ച് കൂടെക്കൂട്ടും. ഡിവൈഎഫ്ഐയില്‍ കേഡര്‍ മെമ്പര്‍ഷിപ്പ് അല്ല, മാസ് മെമ്പര്‍ഷിപ്പ് രീതിയാണ്. വീട്ടില്‍ ചെന്ന് രണ്ടു രൂപ വാങ്ങി അംഗത്വം കൊടുക്കുകയാണ്. സംഘടനയുടെ നയവും പരിപാടിയും അംഗീകരിക്കാമെന്ന് സമ്മതിച്ചാണ് അംഗത്വമെടുക്കുന്നത്. അപ്പോള്‍ അയാള്‍ മദ്യപിക്കുമോ, ലഹരി ഉപയോഗിക്കുമോ എന്നൊന്നും അറിയാന്‍ വഴിയില്ല.

അംഗമായി കഴിഞ്ഞാല്‍ സംഘടനാ തത്വം പഠിപ്പിച്ച് കൂടെക്കൂട്ടേണ്ട ഉത്തരവാദിത്വം സംഘടനയ്ക്കുണ്ട്. വഴിതെറ്റിപ്പോകുമ്പോള്‍ തിരുത്തും. വിവിധ ജില്ലകളില്‍ പലരെയും ഒഴിവാക്കിയിട്ടുണ്ട്. ജനകീയ കവചമെന്ന പേരില്‍ ലഹരിക്കെതിരെ സംഘടനയുടെ ക്യാംമ്പയിന്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്നുണ്ട്. ആകാശ് തില്ലങ്കേരിയെ പോലുള്ളവര്‍ വളര്‍ന്നുവരുന്നതില്‍ വലതുപക്ഷവല്‍ക്കരണത്തിന്റെ സ്വാധീനമാണ് കാരണം. ചിലര്‍ക്ക് എളുപ്പം പണമുണ്ടാക്കണമെന്ന ചിന്ത വരും. ഇത്തരക്കാര്‍ അപൂര്‍വമായി കടന്നുവരും’, വി.കെ സനോജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...