വയനാടിനായി പിരിച്ച പണം എവിടെ കോൺഗ്രസേ ? ; പറവൂരിൽ കുടില്‍ കെട്ടി സമരം നടത്തി ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലും കുടില്‍ കെട്ടി സമരം നടത്തി ഡിവൈഎഫ്‌ഐ. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മ്മിക്കാമെന്ന പേരില്‍ കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ കുടില്‍ കെട്ടി സമരം നടത്തിയത്. ‘യൂത്ത് കോണ്‍ഗ്രസിന്റെ വയനാട്ടിലെ 30 വീടെവിടെ’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിനായി ഡിവൈഎഫ്‌ഐ പണം കൈമാറിയെങ്കിലും സമാനമായ വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ് പണം നല്‍കാന്‍ തയ്യാറായില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. തന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടില്‍ പണം ഉണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ്. അങ്ങനെ ഒരു അക്കൗണ്ട് അവര്‍ക്കുണ്ടോയെന്ന് വസീഫ് ചോദിച്ചു. പൊതു സമൂഹത്തെ വി.ഡി സതീശന്‍ പറഞ്ഞ് കബളിപ്പിച്ചു.

കുടില്‍ കെട്ടാന്‍ വന്നാല്‍ അടിച്ചിറക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എത്രയൊക്കെ അടിച്ചിറക്കിയാലും പറയാനുള്ളത് പറയുമെന്നും വസീഫ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി ആരോപണത്തിലും വസീഫ് പ്രതികരിച്ചു. പുനര്‍ജനി വന്‍ തട്ടിപ്പാണെന്ന് വസീഫ് പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്ന് പൈസ വാങ്ങി ചിലരെ സഹായിച്ചു. മാഫിയകളുമായി സഹകരിച്ചുള്ള ഡീല്‍ ആണ് ഇതെന്ന് സാധാരണക്കാര്‍ സംശയിക്കുന്നു. ഇപ്പോള്‍ ഡീല്‍ ആണല്ലോ അവര്‍ക്ക് എല്ലാം. അല്‍പമെങ്കിലും ധൈര്യം ഉണ്ടെങ്കില്‍ പുനര്‍ജനിക്ക് വേണ്ടി താന്‍ പിരിച്ചത് ഇത്ര പണം എന്ന് അദ്ദേഹം പറയണം. വിദേശത്തുനിന്ന് എത്ര പണം കിട്ടി എന്ന് അദ്ദേഹം വിശദമാക്കണം. പിആര്‍ വര്‍ക്കിന് വേണ്ടി എത്ര തുക ചെലവാക്കിയെന്ന് അദ്ദേഹം പറയണമെന്നും വസീഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭവന പദ്ധതിക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് മുന്നില്‍ പ്രതീകാത്മകമായി ഡിവൈഎഫ്‌ഐ കുടില്‍ കെട്ടി സമരം നടത്തിയികുന്നു. ‘വീടെവിടെ കോണ്‍ഗ്രസേ’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു സമരം. ഒരു മണിക്കൂറോളം പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് കുന്നമ്പറ്റ ടൗണിലും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...