തിരുവല്ല : കോവിഡ് 19 രോഗ ബാധയെത്തുടർന്ന് സംസ്ഥാന വ്യാപകമായി രക്ത ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡി. വൈ. എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മറ്റിയിലെ ഇരുപതോളം യുവാക്കളാണ് രക്തദാനവുമായി രംഗത്തെത്തിയത്, ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരമൊരു പുണ്യപ്രവർത്തിയുമായി മുന്നിട്ടിറങ്ങിയത്. കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ആശുപത്രികളിലെ രക്ത ദൗർലഭ്യം പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കെ.വി പറഞ്ഞു. ഡി. വൈ. എഫ്. ഐ മേഖലാ പ്രസിഡന്റ് സന്തോഷ് വി. എസ്, എസ്. എഫ്. ഐ. ഏരിയ സെക്രട്ടറി ബിബിൻ ചാക്കോ, നിഖിൽ ചന്ദ്ര, മിഥുൻ രാജ് എന്നിവരും രക്തദാനത്തിനു നേതൃത്വം നൽകി.
പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ രക്തദാനം നടത്തി
RECENT NEWS
Advertisment