കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. ഡിവൈഎഫ്‌ഐ ബ്ളോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുന്‍, കമ്മറ്റിയംഗം വിഷ്‌ണു ഗോപാല്‍, വിഷ്‌ണു രാജേന്ദ്രന്‍, അരുണ്‍കുമാര്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തത്. എകെജി സെന്ററിനു നേരെ സ്‍ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിനു പിന്നാലെ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. എട്ടംഗസംഘം നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫിസിനു നേരെ തീപ്പന്തം എറിയുകയും ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ഇവരുടെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ പോലീസ് ഉദ്യോഗസ്‌ഥര്‍ പകര്‍ത്തിയിരുന്നു. ഇതുകൂടാതെ പ്രതികള്‍ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്‌റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...