നെപ്പോളിയനു പകരം പുതിയ കാരവാന്‍ ; ഇ ബുൾജെറ്റ് സഹോദരന്‍മാര്‍ വീണ്ടും തെരുവിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: റോഡിലെ നിയമലംഘനത്തിന്റെ പേരില്‍ ഏറ്റവുമധികം ചര്‍ച്ചയിലായ വണ്ടിയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയന്‍ എന്ന വാന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വിവാദം സൃഷ്ടിച്ച വണ്ടിയുള്ളത്. ആര്‍ടിഒ കസ്റ്റഡിയില്‍ നിന്നും വണ്ടി കിട്ടാതെ വന്നതോടെ പുതിയൊരു കാരവാന്‍ ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് സഹോദരങ്ങളുടെ നീക്കമെങ്കില്‍ ആ വണ്ടിയും അകത്താക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.

ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള വണ്ടിയും. കണ്ണൂര്‍ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും റാംബോ എന്ന വളര്‍ത്തുനായക്കൊപ്പം ഇന്ത്യ മുഴുവന്‍ ഈ വാനില്‍ യാത്ര ചെയ്തിരുന്നു. എന്നാല്‍ രൂപവും നിറവും മാറ്റിയ ഇവരുടെ വാന്‍ ആര്‍ടിഒയുടെ കണ്ണില്‍പ്പെട്ടതോടെ കാര്യം വഷളായി. വാഹനത്തിന്റെ നിറം രൂപം എന്നിവ മാറ്റിയും ടാക്സ് പൂര്‍ണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ചും ഇവര്‍ നിയമ ലംഘനം നടത്തിയതായി ആര്‍ടിഒ കണ്ടെത്തി.

രൂപമാറ്റം വരുത്തി വാന്‍ മാസങ്ങളോളം നിയമങ്ങള്‍ക്ക് വിരുദ്ധമായി റോഡിലൂടെ ഓടിയെങ്കിലും അവസാനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. ആര്‍ടിഒയുടെ കസ്റ്റഡിയില്‍ വാന്‍ ആയതിന് പിന്നാലെ ഇബുള്‍ ജെറ്റും ആരാധാകരും ലൈവ് വീഡിയോ ഇട്ട് കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലെത്തി പ്രതിഷേധം നടത്തി. എന്നാല്‍ ചട്ടലംഘനത്തിന് പിഴയൊടുക്കാതെയും വണ്ടി പഴയ പടിയാക്കാതെയും വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആര്‍ടിഒ. ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ വിസമ്മതിച്ചതോടെ ആര്‍ടിഒ ഓഫീസില്‍ പിന്നീട് വലിയ സംഘര്‍മാണ് ഉണ്ടായത്. ഒടുവില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫീസില്‍ അതിക്രമിച്ച്‌ കയറിയതും അടക്കം വിവിധ കേസുകള്‍ പ്രകാരം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ അകത്തായി. സ്റ്റിക്കര്‍ നീക്കം ചെയ്യാതെ വണ്ടി വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇ ബുള്‍ജെറ്റ് സഹോദന്മാര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഒരു സിനിമ താരത്തിന്റെ കാരവാന്‍ വിലക്ക് വാങ്ങി അതിന് രൂപ മാറ്റം വരുത്തി നെപ്പോളിയന്‍ എന്ന പേരില്‍ വീണ്ടും ഇറക്കാനാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പുതിയ പദ്ധതി. വണ്ടിയുടെ പണി കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാല്‍ ഇവരെ വീണ്ടും കുടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...