കേരളത്തിന്റെ കാരണവരും തലമുറകളുടെ ആശാനുമായിരുന്ന ഇ.കെ.കേശവൻ നായർ (119) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന അംഗീകാരത്തിന് ഉടമയായ പട്ടാഴി താഴത്ത് വടക്ക് പള്ളിമുക്ക് നാരായണ സദനത്തില്‍ ഇ.കെ. കേശവൻ നായർ (119) നിര്യാതനായി. 72 വർഷം അക്ഷരം പഠിപ്പിച്ചിരുന്ന (കുടിപ്പള്ളിക്കൂടം) കേശവന്‍ നായര്‍ നിരവധി തലമുറകളുടെ ആശാന്‍ കൂടിയാണ്.

അവസാനകാലത്തും കാഴ്ച കുറഞ്ഞത്​ ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ല. ആധാര്‍ രേഖകള്‍ പ്രകാരം കേശവനാശാന്റെ  ജനനത്തീയതി 1901 ജനുവരി ഒന്നാണ്. ആശാൻ ആദ്യക്ഷരമെഴുതിച്ചവരിൽ പലരും ഇന്ന് ഉന്നതങ്ങളില്‍വരെ ഉണ്ട്. ഒരു രോഗത്തിനും ഇന്നുവരെ ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചിട്ടില്ല. ചിട്ടയായ ദിനചര്യയായിരുന്നു ആരോഗ്യത്തിന്റെ  അടിസ്ഥാനം. ഇതോടൊപ്പം നാടന്‍ ഭക്ഷണവും. വൈദ്യകലാ നിധിയായിരുന്ന അമ്മാവനാണ് സംസ്കൃതം പഠിപ്പിച്ചത്. ദയാനന്ദസരസ്വതി സ്ഥാപിച്ച സ്കൂളിൽ പോയി രഘുവംശവും അഷ്ടാംഗഹൃദയവും അഭ്യസിച്ചു.

ഭാര്യ പാറുക്കുട്ടിയമ്മ ഇരുപതു വർഷം മുമ്പ് മരിച്ചു. രണ്ടാമത്തെ മകൻ രാമചന്ദ്രന് 87 വയസായി. 74കാരിയായ മൂന്നാമത്തെ മകൾ ശാന്തമ്മയ്ക്കൊപ്പം കുടുംബവീട്ടിലായിരുന്നു താമസം. ശാരദയും ഗോപാലകൃഷ്ണനുമാണ് മറ്റു മക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...