സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി ഓപ്ഷനില്‍ നിന്ന് ‘ഡൊമസ്റ്റിക് എന്‍ട്രി’ തിരഞ്ഞെടുക്കണം. അതിനു ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി വെരിഫൈ ചെയ്യണം.

സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്പ സമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. വേരിഫിക്കേഷന് ശേഷം പേര്, ജനന തിയതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരം നല്‍കണം. ഇതോടെ നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരം സന്ദേശമായെത്തും. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലേക്ക് വരുമ്പോള്‍ ചെക്‌പോസ്റ്റില്‍ ഈ പാസ് കാണിച്ച്‌ യാത്ര തുടരാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...