സ്വകാര്യ ബസുകളിൽ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കീശയിൽ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസിൽ കയറാൻ മടിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഒരുങ്ങുന്നു. ഓൾ കേരള ബസ് ഓപ്പറേറ്റേവ്‌സ് ഓർഗനൈസേഷനാണ് യാത്രക്കാർക്ക് സൗകര്യപ്രദമാകും വിധം സംവിധാനമൊരുക്കുന്നത്.കൊച്ചിയിലെ ഐടി സ്റ്റാർട്ടപ്പായ ഗ്രാൻഡ് ലേഡിയുമായി കൈകോർത്താണ് ബസുകളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഒരുക്കുന്നത്. ജിഎൽ പോൾ എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക. ഇ-പെയ്‌മെന്റ് സേവനങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള വേൾഡ്‌ലൈൻ ആണ് സംരംഭത്തിന് സാങ്കേതിക പിന്തുണ നൽകുക.

ഇതിനുള്ള ആപ്പിലൂടെയാണ് എടിഎം, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് , യുപിഐ എന്നിവയിലൂടെ ടിക്കറ്റ് നിരക്ക് വാങ്ങാൻ സാധിക്കും.ആദ്യ ഘട്ടത്തിൽ പാലക്കാട് ജില്ലയിലെ 84 ബസുകളിലാണ് സംവിധാനമൊരുക്കുക. പിന്നീട് സംസ്ഥാനത്തെ ആയിരം ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു..വൈഫൈ സംവിധാനമുള്ള കാർഡാണെങ്കിൽ യന്ത്രത്തിന് മുകളിൽ കാണിക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ സാധിക്കും. ഇതോടെ പണം നൽകിയാൽ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിക്ക് പരിഹാരമാകും. ഇന്ന് രാവിലെ പതിനൊന്നിന് പദ്ധതിയുടെ ഉദ്ഘാടനം എംപി വികെ ശ്രകണ്ഠൻ നിർവഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....