ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര പുനരുദ്ധാരണം പൂര്‍ത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര പുനരുദ്ധാരണം പൂര്‍ത്തിയാകുന്നു. അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ സമര്‍പ്പണം നടക്കും. പള്ളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്‌, ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ മേല്‍നോട്ടത്തില്‍ വ്യവസായി മഠത്തില്‍ രഘുവിന്റെ വഴിപാടായാണു നൂറ്റാണ്ടു പഴക്കമുള്ള കിഴക്കേ ഗോപുര നടയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്‌. പഴയ വാസ്‌തുവിദ്യയില്‍ നിര്‍മിച്ച ഗോപുരനടയുടെ മേല്‍ക്കൂരയിലെ ഓട്‌, പട്ടിക, മുഖപ്പ്‌ എന്നിവ മാറ്റി പുതിയത്‌ സ്‌ഥാപിച്ചു. പട്ടികകളെല്ലാം തേക്കുമരത്തിന്റെതാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നാലു വശങ്ങളും കൊത്തുപണികള്‍ നിറഞ്ഞ മുഖപ്പ്‌ അതേ രീതിയില്‍ തന്നെ പുനഃ സ്‌ഥാപിച്ചിട്ടുണ്ട്‌.

മേല്‍ക്കൂരയിലെ ഓടുകളെല്ലാം മാറ്റി. പുരാതന രീതിയിലുള്ള ചെറിയ അളവില്‍ ചരിഞ്ഞ പ്രത്യേക തരം ഓടുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇതേ അളവിലുള്ള ഓടുകള്‍ കിട്ടാതെ വന്നതോടെ പ്രത്യേകം നിര്‍മിക്കുകയായിരുന്നു. നേരത്തേ മേല്‍ക്കൂരയ്‌ക്ക് ചോര്‍ച്ചയുണ്ടായിരുന്നതു മുഴുവന്‍ മാറ്റുകയും ചെയ്‌തിട്ടുണ്ട്‌. വഴിപാടു നേര്‍ന്ന ഭക്‌തന്‍ നേരിട്ടാണ്‌ നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്‌. സംസ്‌ഥാന നിര്‍മ്മിതി കേന്ദ്രം നേരത്തെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇത്‌ വീണ്ടും അപകടാവസ്‌ഥയിലേക്ക്‌ നീങ്ങുകയായിരുന്നു. മഹാ പ്രളയം നേരിട്ട്‌ മേല്‍ക്കൂരയെ ബാധിച്ചില്ലെങ്കിലും ശക്‌തി ക്ഷയത്തിന്‌ ഇതും കാരണമായി. ദേവസം ബോര്‍ഡും ഉപദേശക സമിതിയും പണികള്‍ നടത്താമെന്ന്‌ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്നാണ്‌ ഭക്‌തന്‍ വഴിപാടായി നിര്‍മ്മാണം നടത്തി സമര്‍പ്പിക്കുന്നത്‌. വഴിപാട്‌ വള്ളസദ്യകള്‍ ആരംഭിക്കും മുന്‍പ്‌ പുനരുദ്ധാരണം ലക്ഷ്യമിട്ടെങ്കിലും തടി,ഓട്‌ തുടങ്ങിയവയുടെ ലഭ്യത ഇതിന്‌ തടസമായി. ഇപ്പോള്‍ മഴക്കാലത്തും പണികള്‍ നടത്തി പൂര്‍ത്തിയാക്കുകയാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...