പമ്പാനദി കവിഞ്ഞൊഴുകുന്നു : റാന്നി മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറി – ഗതാഗതം നിലച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ജനങ്ങള്‍. ഒരു ദിവസം നീണ്ടു നിന്ന കനത്ത മഴയില്‍ പമ്പാ നദിയില്‍ വെള്ളം ഉയര്‍ന്നതോടെ റാന്നി ടൗണില്‍ വെള്ളം കയറി. പ്രളയം അപ്രതീക്ഷിതമായതിനാല്‍ വ്യാപാരികള്‍ക്ക് സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ മാറ്റുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായിരിക്കുന്നത്. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വെള്ളം കയറിയതോടെ ഗതാഗതവും മുടങ്ങി.

മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ദുരിതമായി. അത്തിക്കയം, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിലും വെള്ളപ്പൊക്കും ഗതാഗതം മുടക്കി. ഇടമുറി – അത്തിക്കയം റോഡില്‍ പൊന്നമ്പാറയില്‍ മരം വൈദ്യുതി ലൈനിനു മുകളില്‍ വീണ് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നു. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. റാന്നിയില്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെ  സേവനം ലഭ്യമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...