ലിച്ചിപ്പഴം കഴിക്കൂ ; ആരോ​ഗ്യ​ഗുണങ്ങൾ ഏറെ, അറിയാം ..

For full experience, Download our mobile application:
Get it on Google Play

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ലിച്ചി. പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ലിച്ചി വിവിധ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ജലാംശം എന്നിവയാൽ സമ്പന്നമായ ലിച്ചി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതുവരെ വിവിധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. ലിച്ചിപ്പഴത്തിലെ ഉയർന്ന ആൻ്റിഓക്‌സിഡൻ്റ് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു. കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ പോഷകമായ വിറ്റാമിൻ സി ലിച്ചിയിൽ കൂടുതലാണ്. ലിച്ചി കഴിക്കുന്നത് കൊളാജൻ ചർമ്മത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നു.

വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ലിച്ചിയിൽ മറ്റ് പല പഴങ്ങളേക്കാളും ഉയർന്ന അളവിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാൻസർ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പഴമാണ് ലിച്ചി.
പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, ഫോളേറ്റ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ലിച്ചി. ഈ പോഷകങ്ങൾ ഹൃദയാരോഗ്യം, നാഡികളുടെ പ്രവർത്തനം എന്നിവയ്ക്ക് സഹായിക്കുന്നു. വ്യായാമത്തിന് ശേഷം ലിച്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ്, വീക്കം എന്നിവ കുറയ്ക്കും. ലിച്ചിയിൽ കാണപ്പെടുന്ന ആന്റി – ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ശരീരത്തിലുടനീളം വീക്കം കുറയ്ക്കാൻ സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...