ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര കഴിക്കൂ ; ഗുണങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ശര്‍ക്കര. ഓരോ തവണ ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കൂടാതെ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനക്കേടിനെ അകറ്റാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ശര്‍ക്കര. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാനും ഗുണം ചെയ്യും. ശർക്കര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. പൊട്ടാസ്യവും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ശര്‍ക്കര കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ശര്‍ക്കര ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ശര്‍ക്കര കഴിക്കുന്നത് ആര്‍ത്തവവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...