പതിവായി കഴിക്കാം തൈര് ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. പുളിപ്പിച്ച പാലിൽ നിന്ന് നിർമ്മിച്ച ഒരു പാലുൽപ്പന്നമാണ് തൈര്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ കഴിയുന്ന വിവിധ ആരോഗ്യ ഗുണങ്ങൾ തൈര് നമുക്ക് നൽകുന്നു. വിറ്റാമിനുകള്‍ക്കൊപ്പം കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ദഹനം…
തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. കൂടാതെ മലബന്ധത്തെ തടയാനും ഇവ സഹായിക്കും.

രോഗപ്രതിരോധശേഷി…
പ്രോബയോട്ടിക് ആയതിനാൽ തന്നെ തൈര് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം…
കാത്സ്യം ധാരാളം അടങ്ങിയ തൈര് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിട്ടുണ്ട്. തൈരില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും.

ഹൃദയാരോഗ്യം…
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രമേഹം…
തൈര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി തൈര് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയെ കുറച്ചേക്കാം.

വണ്ണം കുറയ്ക്കാന്‍…
കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ തൈര് പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതിവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

മാനസികാരോഗ്യം…
പ്രോബയോട്ടിക് ആയതിനാൽ തന്നെ തൈര് പതിവായി കഴിക്കുന്നത് വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഊര്‍ജം…
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് തൈര്. അതിനാല്‍ ഇവ പതിവായി രാവിലെ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കും.

ചര്‍മ്മം…
തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. തൈര് കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കരുവാളിപ്പ് മാറ്റുകയും കറുത്ത പാടുകളെ അകറ്റുകയും ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...