രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് : നി​ല​പാ​ട് പി​ന്‍​വ​ലി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കേ​ര​ള​ത്തി​ല്‍ ഒ​ഴി​വ് വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി തീ​രും​മു​മ്പ് ന​ട​ത്താ​മെ​ന്ന നി​ല​പാ​ട് പി​ന്‍​വ​ലി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ക​മ്മി​ഷ​ന്‍ ത​ങ്ങ​ളു​ടെ മു​ന്‍​നി​ല​പാ​ട് പി​ന്‍​വ​ലി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മ്പോള്‍ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്ന് ക​മ്മി​ഷ​ന്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വ് എ​സ്.​ശ​ര്‍​മ എം​എ​ല്‍​എ​യും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോടതി ക​മ്മി​ഷ​ന്റെ നി​ല​പാ​ട് ആ​രാ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മ​ര​വി​പ്പി​ച്ച​ത് അം​ഗ​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം നിഷേ​ധി​ക്ക​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. ഇ​ന്ന് കേ​സി​ന്റെ വാ​ദം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​യും മുമ്പ് ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ വാക്കാ​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഏ​ഴാം തീ​യ​തി കേ​സ് വീ​ണ്ടും കേ​ള്‍​ക്കാ​ന്‍ മാ​റ്റു​ക​യും ചെ​യ്തു.

ഇ​തി​ന് ശേ​ഷ​മാ​ണ് ആ ​നി​ല​പാ​ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല എ​ന്ന് ക​മ്മി​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. കാര്യങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്ക​ണം, തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മു​ന്നോ​ട്ടു​വെ​ച്ചു. ആ​വ​ശ്യം അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സ് പി.​വി ആ​ശ കേ​സ് തിങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​വെ​ച്ചു.

ഏ​പ്രി​ല്‍ 21ന് ​ഒ​ഴി​യു​ന്ന വ​യ​ലാ​ര്‍ ര​വി, കെ.​കെ രാ​ഗേ​ഷ്, പി.​വി അ​ബ്ദു​ള്‍ വ​ഹാ​ബ് എ​ന്നീ എം​പി​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. ഈ ​വ​ര്‍​ഷം ജൂ​ണ്‍ ര​ണ്ടു​വ​രെ അം​ഗ​ങ്ങ​ള്‍​ക്ക്‌ കാ​ലാ​വ​ധി​യു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...