എല്‍ ഡി എഫിന് തിരിച്ചടി : തൊടുപുഴ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: എല്‍ ഡി എഫിന് തിരിച്ചടി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. തൊടുപുഴയില്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടെന്ന് കരുതിയ കെ ഐ ആന്റണിയുടെ പത്രികയാണ് സൂഷ്മപരിശോധനയ്‌ക്കൊടുവിൽ തള്ളിയത്. ക്രിമിനല്‍ കേസ് മറച്ചുവെച്ചുവെന്നാണ് ആരോപണം. ക്രിമിനല്‍ കേസ് മറച്ച്‌ വെച്ച്‌ പത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. അതേസമയം, ക്രിമിനല്‍ കേസ് ഉള്ള വിവരം തനിക്കറിയില്ലെന്നായിരുന്നു കെ ഐ ആന്റണി വിഷയത്തോട് പ്രതികരിച്ചത്.

പി.ജെ.ജോസഫ് വര്‍ഷങ്ങളായി മത്സരിക്കുന്ന തൊടുപുഴ സീറ്റില്‍ അദ്ദേഹംതന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. പി ശ്യാംരാജ് ആണ് ഇവിടുത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. ചുവരെഴുത്തുകളും ബാനര്‍ സ്ഥാപിക്കലുമെല്ലാം തകൃതിയായി മുന്നേറുകയാണിവിടെ. കെ ഐ ആന്റണിയുടെ പേരിലും ചുവരെഴുത്തുകളുണ്ട്.

തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. കഴിഞ്ഞ തവണ ഇരുമുന്നണികളെയും ഞെട്ടിച്ച്‌ 25,000-ലേറെ വോട്ടുകളാണ് ബി.ഡി.ജെ. എസ്. സ്ഥാനാര്‍ത്ഥി നേടിയത്. ഇക്കുറി കഴിഞ്ഞ തവണത്തെക്കാളും അനുകൂലമായ സാഹചര്യമാണെന്നാണ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, പുതിയ നീക്കം ഇടതുപക്ഷത്തിനു തിരിച്ചടിയായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...