അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത : ജോ ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : യുഎസില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ജോ ബൈഡന്‍. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വംശീയതയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

അറ്റ്‌ലാന്‍ഡയിലെ എമോറി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ വംശീയതയെ രൂക്ഷമായി വിമര്‍ശിച്ചത്. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയ്ക്കും അക്രമത്തിനുമെതിരെ അമേരിക്ക നിശബ്ദമായിക്കൂടാ എന്നും ബൈഡന്‍ ആഹ്വാനം ചെയ്തു. ജോര്‍ജിയയിലെ ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിലെ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി.

അറ്റ്‌ലാന്‍ഡ വെടിവെപ്പിനെയും അമേരിക്കയിലെ വംശീയതയേയും വിമര്‍ശിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസും രംഗത്ത് വന്നിരുന്നു. അമേരിക്കയില്‍ വംശീയതയും സെക്‌സിസവുമുണ്ട് എന്നായിരുന്നു കമല ഹാരിസിന്‍റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....