കോട്ടയത്ത് തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 പേര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വിവിധ കാരണങ്ങളാല്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത ആബ്സെന്റീ വോട്ടര്‍മാരില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 പേര്‍. എണ്‍പതു വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ എന്നിവരെയാണ് ആബ്സെന്റീ വോട്ടര്‍മാര്‍ അഥവാ ഹാജരാകാത്ത വോട്ടര്‍മാരായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തപാല്‍ വോട്ടിന് സൗകര്യമൊരുക്കിയത്.

തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറം 69205 പേര്‍ക്ക് നല്‍കുന്നതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 29494 പേര്‍ ഫോറം പൂരിപ്പിച്ച്‌ അപേക്ഷ നല്‍കിയപ്പോള്‍ 39711 പേര്‍ നിരാകരിച്ചു. പോളിംഗ് ബൂത്തില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.

ഏറ്റവുമധികം പേര്‍ ഫോറം പൂരിപ്പിച്ചു നല്‍കിയത് പുതുപ്പള്ളി മണ്ഡലത്തിലാണ്-4119 പേര്‍. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളിയിലാണ് 2038 പേര്‍. ലഭിച്ച അപേക്ഷാ ഫോറങ്ങളുടെ വിശദ പരിശോധന നടന്നുവരികയാണ്. പൂര്‍ണമായ അപേക്ഷ നല്‍കിയവരില്‍ അവശ്യ സേവന വിഭാഗങ്ങളില്‍പെടുന്നവര്‍ ഒഴികെയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.

അവശ്യ സേവന വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും ഒരു വോട്ടിംഗ് കേന്ദ്രം സജ്ജീകരിച്ച്‌ അവിടെ തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കും. ഏപ്രില്‍ മൂന്നിന് മുന്‍പ് തുടര്‍ച്ചയായി മൂന്നു ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഈ കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...