ഇക്കോസൈനോവ -2കെ26 ; സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: സെന്റ് തോമസ് കോളേജിൽ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി 12,13 തീയതികളിൽ ഇക്കോസൈനോവ -2കെ26 എന്ന പേരിൽ നടത്തുന്ന എക്സിബിഷന്റെ പ്രചരണാർത്ഥം ഇട്ടിയപ്പാറ, പെരുമ്പുഴ ബസ് സ്റ്റാൻഡുകളിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. കോളേജ് മാനേജർ പ്രൊഫ. റോയി മേലേൽ, പ്രിൻസിപ്പാൾ ഡോ.സ്നേഹ എൽസി ജേക്കബ്, ജനറൽ കൺവീനർ ഡോ.എം.കെ.സുരേഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുകയും നവീകരണചിന്തകൾക്ക് പ്രചോദനം നൽകുകയും സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഈ ശാസ്ത്രപ്രദർശനത്തിന്റെയും വിജ്ഞാനോത്സവത്തിന്റെയും മുഖ്യലക്ഷ്യം.

പരിപാടിയുടെ ഭാഗമായി ഐ.എസ്.ആർ.ഒ, വനം വകുപ്പ്, മിൽമ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവം, ഫോട്ടോ പ്രദർശനം, വാനനിരീക്ഷണം (12 ന് വൈകിട്ട് 6.00 മുതൽ 9.00 വരെ), വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കൂടാതെ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ ഒരുക്കുന്ന പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. 13 ന് സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പ്രദർശന മോഡലുകൾ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മോഡലുകൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. എല്ലാ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....