റാന്നിയിൽ എക്യൂമെനിക്കൽ ക്രിസ്തുമസ് സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: യേശുക്രിസ്തുവിൻറെ തിരുജനന സ്മരണകളുയർത്തിക്കൊണ്ട് എക്യൂമെനിക്കൽ ഫെലോഷിപ്പും ക്ലർജി ഫോറവും സംയുക്തമായി എക്യൂമെനിക്കൽ ക്രിസ്തുമസ് സംഗമം ഗ്ലോറിയ 2K25 നടത്തി. മനുഷ്യരാശിയുടെ അടഞ്ഞ വാതിലുകൾ കാണുവാനും ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി സ്നേഹം പകരുവാനും ക്രിസ്തുവിനെ നക്ഷത്രമായി കണ്ട് നന്മകൾ വിതറി ജീവിത യാത്ര ചെയ്യുവാനും കഴിയണമെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് പറഞ്ഞു.

എല്ലാം ഉള്ളവൻ ഒന്നുമില്ലാത്തവനായി ജനിച്ച പുണ്യദിനമായ ക്രിസ്തുമസിന്റെ സന്ദേശം ഉൾക്കൊണ്ട് ബലഹീനരെ കരുതുവാൻ കഴിയണമെന്ന് ക്രിസ്തുമസ് ദൂത് നൽകിയ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു.
റോയി മാത്യു കോർ-എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. ആന്റോ ആൻറണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി പാണ്ടിയത്ത്, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. സക്കറിയ മധുരംകോട്ട്, പ്രസാദ് സ്റ്റീഫൻ, എബ്രഹാം മാത്യു ചിറക്കൽ പ്രസംഗിച്ചു. വിവിധ സഭാ ഗായക സംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു.

ചെത്തോങ്കര സെൻറ് തോമസ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ നിന്നും ടൗൺചുറ്റി റാന്നി സെന്റ്. തോമസ് വലിയ പള്ളിയിലേക്ക് തിരുജനന വിളംബര വാഹന റാലി നടന്നു. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത റാലി ഫ്ലാഗ്ഓഫ് ചെയ്തു. സർവ്വ ജനത്തിനുമുള്ള മഹാസന്തോഷമായ ക്രിസ്തുവിന്റെ തിരുജനനം മാനവ സമൂഹത്തിന് രക്ഷയുടേയും സമത്വത്തിന്റേയും സന്ദേശം പകരുന്നുവെന്നും മാർത്തോമാശ്ലീഹായുടെ പൈതൃകം പേറുന്ന ഭാരത ക്രൈസ്തവർ ഒരുമയുടെ പാതയിൽ കൈകോർക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. റവ. ജോൺസൺ വർഗീസ്, ഫാ തോമസ് ഐക്കര, ഫാ. അനൂബ് സ്റ്റീഫൻ, ഫാ. സോബിൻ സാമുവൽ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. സ്റ്റെവിൻ പുളിമൂട്ടിൽ, ഡെന്നിസ് എബ്രഹാം, കെ. ഞാനദാസ്, സ്മിജു മറ്റക്കാട്ട്, ബിജു. ഡി, ജാൻസി പീറ്റർ, അലൻ മാത്യു, ടിറ്റി കാക്കാനപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...