ഏതൊക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു – എത്ര തവണ – സ്പീക്കര്‍ കുടുങ്ങും ; പിണറായി സര്‍ക്കാരിന് പണിയുമായി ഇ.ഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ പിണറായി സര്‍ക്കാരിന് തിരിച്ചടിയായി ഇഡി‍യുടെ അന്വേഷണം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഏതൊക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര തവണ, തീയതികള്‍, ഇതിനായി എത്ര രൂപ ടിഎ, ഡിഎ ഇനത്തില്‍ കൈപ്പറ്റി തുടങ്ങിയ വിശദാംശങ്ങള്‍ ആരാഞ്ഞാണ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയത്. സ്വകാര്യ യാത്രകള്‍ നടത്തിയിട്ടുണ്ടോയെന്ന് ടിഎയുടെയും ഡിഎയുടെയും വിശദാംശങ്ങളിലൂടെ അറിയാനാകും. മറുപടി ലഭിച്ചശേഷം പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി കടക്കുമെന്ന് അറിയുന്നു.

ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഇഡി കൂടുതല്‍ വിവരശേഖരണം നടത്തുന്നത്. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരണ്‍, ലിഫാര്‍ മുഹമ്മദ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന നാസ് അബ്ദുള്ളയുടെ പേരിലുള്ള സിം നമ്പറിലേക്കും തിരിച്ചും സംശയാസ്പദമായ ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...