ഇ.ഡി ആക്രമണക്കേസ് : എം. വി. ഗോവിന്ദന്റെയടക്കം കോളുകൾ എസ്ഐടി പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ സിപിഎം കുരുക്കിലേക്ക്. ആക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സിപിഎം നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ, സി.കെ.ഹരീന്ദ്രൻ എംഎൽഎ എന്നിവരുടെ ഫോൺ കോളുകളാണു മ്യൂസിയം സിഐ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുക. 2 എംഎൽഎമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് പൊലീസ് ആഭ്യന്തര വകുപ്പിന്റെ മുൻകൂർ അനുമതി തേടും.

മേയ് 27ന് ഇ.ഡി‌ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിലേക്കെത്തുന്നത്. റെയ്ഡ് നടക്കുമ്പോൾ എം.വി.ഗോവിന്ദനും 2 എംഎൽഎമാരും പിണറായി വിജയന്റെ വീട്ടുവളപ്പിലുണ്ടായിരുന്നു. ഇവർക്കൊപ്പം ജോൺ ബ്രിട്ടാസ് എംപി, വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും സംഭവസ്ഥലത്തു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളിൽനിന്ന് ആഹ്വാനം ലഭിക്കാതെ, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറോളം പ്രവർത്തകർ അക്രമാസക്തരായി അവിടെയെത്തില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കും ഉദ്യോഗസ്ഥരോടു വൈരാഗ്യമില്ലെന്നും അതിനാൽ അന്വേഷണം സിപിഎം നേതാക്കളിലേക്കു വ്യാപിപ്പിക്കണമെന്നുമാണ് ഇ.ഡിയുടെയും നിലപാട്. മാധ്യമങ്ങളിൽനിന്ന് അടക്കം ശേഖരിച്ച ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ഉപയോഗിച്ച് കൂടുതൽ പേരെ പ്രതി ചേർക്കാനാണു പൊലീസ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...