മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. ഏഴടിയോളം ഉയരത്തില്‍ മണ്ണ് കൂടിക്കിടക്കുന്ന സ്ഥിതിയുണ്ട്. വലിയ അളവില്‍ മണ്ണ് ഒരുമിച്ച് ഒലിച്ചിറങ്ങുന്ന സാഹചര്യവുമുണ്ട്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം അവരും പ്രകടിപ്പിച്ചു. നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഇന്നലെ രാത്രി തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. റോഡ് ക്ലിയര്‍ ചെയ്യുന്ന കാര്യത്തിലാണ് ആദ്യം തന്നെ തീരുമാനം എടുത്തത്. മണ്ണ് നീക്കുന്നതില്‍ 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അല്‍പസമയത്തിനകം പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാല് ഭാഗങ്ങളായി പ്രദേശത്തെ തിരിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്തണം. പുറത്തുനിന്നുള്ള ആളുകള്‍ കുടുങ്ങാനുള്ള സാധ്യത പരിശോധിച്ചിരുന്നു. അങ്ങനെ ആളുകള്‍ കുടുങ്ങിയിട്ടില്ലെന്നാണ് കരുതുന്നത്. കമ്പനി എട്ട് പേരുടെ ലിസ്റ്റ് നൽകിയിരുന്നു. അതില്‍ മൂന്ന് പേരാണ് മരിച്ചത്. ബാക്കി അഞ്ച് പേരെ കണ്ടെത്തണം. സമീപ പ്രദേശങ്ങളിലുള്ള ആളുകള്‍ കുടുങ്ങിയോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വീടുകളില്‍ പ്രാദേശിക തലത്തില്‍ അന്വേഷണം നടത്തി. തിരിച്ചുവരാത്ത നിലയില്‍ ആരും തന്നെ ഇല്ല എന്നാണ് മനസിലാക്കിയത്. സമീപ പ്രദേശത്ത് താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...