റഡാർ സിഗ്നൽ നഷ്ടപ്പെട്ട് പാക് വിമാനം : അറബിക്കടലിൽ തകർന്നു വീണതായി സംശയം ; തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ് : അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാകിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്. കെ2 എയർവേയ്‌സിന്റെതാണ് വിമാനം. 27 വർഷം പഴക്കമുണ്ട്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ തകർന്നു വീണിരിക്കാമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒർമാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് പാക് വാർത്താ ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ തിരച്ചിൽ ആരംഭിച്ചതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. തിരച്ചിൽ പ്രവർത്തനങ്ങളിൽ പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സർക്കാർ ഏജൻസികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്ന് കെ2 എയർവേയ്‌സ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...