തടിയൂരാന്‍ പാടുപെടും : ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റo

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങള്‍ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണ്. ഈ ബിസിനസ് മറയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ സജീവമല്ല.

അനൂപ് മുഹമ്മദിന്റെ ഷെല്‍ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും എവിജെ ഹോസ്പിറ്റാലിറ്റീസും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയതായി എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നു. 2015ല്‍ രജിസ്റ്റര്‍ ചെയ്ത ബി ക്യാപിറ്റല്‍സ് 2018ല്‍ പൂട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം മെയ് മാസത്തില്‍ പൂട്ടിയിരുന്നു. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും ഇഡി അന്വേഷിക്കും.

അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് വിവരം. ബിനീഷിനെ വിത്സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ബിനീഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. പോലീസ് സ്റ്റേഷനിലായിരുന്നു ബിനീഷ് ഇന്നലെ രാത്രി ചെലവഴിച്ചത്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത നാര്‍ക്കോട്ടിക്ക്സ് കണ്ട്രോള്‍ ബ്യൂറോയും ഇന്ന് എന്‍ഫോഴ്സ്മെന്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...