തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു. സന്ദീപ് നായരുടെ അഭിഭാഷകന് നല്കിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചെന്നാണ് പരാതി. സന്ദീപ് നായര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപിക്ക് നേരിട്ട് നല്കിയ പരാതിയിലാണ് കേസ്.
ഇഡിക്കെതിരെ സന്ദീപ് നായര്‍ നേരെത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന മൊഴിയില്‍ നേരെത്തെയും ഒരു കേസടുത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്.