ഇ.ഡി യെ തടഞ്ഞ നടപടി പോലീസിനും സര്‍ക്കാരിനും കുരുക്കാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമല്ല ഇഡിയുടെ ഇടപെടല്‍. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നോക്കിയാല്‍ ചുരുക്കം കേസുകള്‍ മാത്രമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നതാണ് കാരണം. നിയമപരമായി വളരെയധികം പവര്‍ഫുള്ളായ അന്വേഷണ ഏജന്‍സിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജന്‍സിക്ക് ആവോളം അധികാരങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ അജ്ഞതകാരണമോ, എടുത്തുചാട്ടം കൊണ്ടോ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അവരുടെ പ്രവര്‍ത്തിയില്‍ വിഘാതം സൃഷ്ടിക്കുവാനാണ് സംസ്ഥാനത്തെ പോലീസുള്‍പ്പടെ ശ്രമിച്ചത്. ഈ സംഭവത്തെ നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ വിലയിരുത്തുന്നത് ഇപ്രകാരമാണ്.

ബംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇടപെടാന്‍ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നത് . ഈ ശ്രമം കേസില്‍ ബിനീഷിന് തിരിച്ചടിയാവാനും സാധ്യത. ഇന്ത്യന്‍ മണിലോണ്ടറിംഗ് ആന്‍ഡ് സെര്‍ച്ച്‌ ആക്‌ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുക. സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആര്‍ക്കും ഇടപെടാനാവില്ല.

കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ, മരുന്നോ,അമ്മയുടെ സാമിപ്യമോ നിഷേധിച്ചുവെന്ന് പരാതിപ്പെടാന്‍ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളു. പരാതി നല്‍കേണ്ടത് ഇ.ഡിക്കാണ്. മറ്റാരെങ്കിലും നല്‍കിയ പരാതിയുമായി ബാലാവകാശ കമ്മിഷന്‍ എത്തിയാല്‍ അത് നിയമപരമായി തെറ്റാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ അസി.ഡയറക്ടര്‍ക്ക് നല്‍കുന്ന 17എ ഓണ്‍ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചാല്‍ സെര്‍ച്ചിനെ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷന്‍ വിചാരണ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ലോക്കല്‍ പൊലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ അജികുമാര്‍ അഭിപ്രായപ്പെട്ടു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആര്‍ക്കും പുറത്തേക്ക് പോകാനാവില്ല. സെര്‍ച്ച്‌ നടത്തുമ്പോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്സ്‌മെന്റിനെ ഒന്നും ചെയ്യാന്‍ പോലീസിനോ മറ്റാര്‍ക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധന്‍ ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ പറഞ്ഞു. മനുഷ്യാവകാശം ലംഘിക്കാന്‍ എന്‍ഫോഴ്സ്‌മെന്റിന് അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ നിന്ന് കണ്ടെടുത്ത പര്‍സ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാര്‍ഡുണ്ടെന്ന് പറഞ്ഞ് ഫോറം 2ല്‍ വീട്ടുകാര്‍ ഒപ്പിടാതിരുന്നാല്‍ അത് നിയമനടപടികളെ ബാധിക്കില്ലെന്ന് മാത്രമല്ല പ്രതിക്ക് എതിരായി തീരുകയും ചെയ്യും. വസ്തുക്കള്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഇ.ഡി. ടീമിലില്ലാത്ത ഒന്നോ രണ്ടോ പേര്‍ ഒപ്പിട്ടാല്‍ മതി. കണ്ടെടുത്തത് വീട്ടില്‍ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ് അഡ്വ.അജകുമാര്‍ പറഞ്ഞു.

വീട്ടിലെ സംഭവങ്ങള്‍ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡും പറഞ്ഞു. സാധനങ്ങളുടെ പട്ടിക ഒപ്പിടാതിരുന്നാല്‍ എതിര്‍വിശദീകരണം വിചാരണവേളയില്‍ നല്‍കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാല്‍ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാന്‍ ബാലാവകാശ കമ്മിഷനും പോലീസിനും കഴിയില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...