ശബരിമല പ്രസാദം തപാൽ വകുപ്പ് വീട്ടിലെത്തിക്കും ; കിറ്റിന് 450 രൂപ – ബുക്കിംങ്ങ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പ്രസാദമടങ്ങുന്ന കിറ്റ് വീട്ടിലെത്തിക്കാൻ തപാൽ വകുപ്പ്. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്.

ശബരിമലയിലെ അരവണപ്രസാദവും ആടിയ ശിഷ്ടം നെയ്യും വിഭൂതി പ്രസാദവും കുങ്കുമവും മഞ്ഞൾപ്പൊടിയും  അടങ്ങുന്ന പ്രസാദ കിറ്റിന്  സ്വാമിപ്രസാദം എന്നാണ് പേരിട്ടിരിക്കുന്നത്. സ്വാമി പ്രസാദം  കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ് വില.

ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്‌മെൻ്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നവംബർ 6 മുതൽ  ബുക്കിംഗ് ആരംഭിക്കും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുന്നത്. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി. എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം ; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ...

0
കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം...

കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ് ; രണ്ടുപേർ കൊല്ലപ്പെട്ടു

0
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം....

പയ്യന്നൂരിലെ ഒന്നരവയസുകാരന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച...

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

0
ഹാനോയി: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ...