മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലും വീണാ വിജയന്റെ വീട്ടിലും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സിഎംആർഎൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഒരേസമയം 12 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇഡി ഈ നിർണ്ണായക നീക്കം നടത്തിയത്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ ആസ്ഥാനമായ എക്സാലോജിക് കമ്പനി ഒന്നേമുക്കാൽ കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഇന്ന് രാവിലെ 6:15 ഓടെയാണ് ഇഡി സംഘം മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. സംസ്ഥാന പോലീസിനെ പോലും അറിയിക്കാതെയാണ് ഇഡി ഈ പരിശോധന നടത്തുന്നത്. എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസ്സുകൾ, സിഎംആർഎൽ ഡയറിയിലെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഇഡി സംഘം പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....